Tue, 12 August 2025
ad

ADVERTISEMENT

Filter By Tag : Higher Education

യു.എസ്. വിദ്യാർത്ഥി വിസ നിയമങ്ങളിൽ മാറ്റങ്ങൾ

അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള വിസ നടപടികൾ യു.എസ്. പുനരാരംഭിച്ചു, എന്നാൽ പുതിയ നിയമങ്ങൾ പ്രകാരം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധനയ്ക്ക് വിധേയമാക്കും. വിദ്യാർത്ഥികളും എക്സ്ചേഞ്ച് സന്ദർശകരും അവരുടെ സ്വകാര്യ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ "പൊതു" (public) ആക്കണം എന്നാണ് പുതിയ നിർദ്ദേശം. യു.എസ്. സർക്കാരിനോടും സംസ്കാരത്തോടും ശത്രുതാപരമായ സമീപനം കാണിക്കുന്ന പോസ്റ്റുകൾ ഉണ്ടോയെന്ന് ഉദ്യോഗസ്ഥർ പരിശോധിക്കും

സ്വകാര്യ അക്കൗണ്ടുകൾ വിവരങ്ങൾ മറച്ചുവെക്കാനുള്ള ശ്രമമായി കണക്കാക്കുകയും അധിക പരിശോധനകൾക്കോ വിസ അപേക്ഷ നിരസിക്കുന്നതിനോ കാരണമാകുകയും ചെയ്യാം. നിലവിൽ, ഈ നിയമം അമേരിക്കയിലേക്ക് പഠനത്തിനായി പോകുന്ന വിദ്യാർത്ഥികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. വിസ നടപടികൾ വേഗത്തിലാക്കുമ്പോഴും, ഈ പുതിയ നിബന്ധന വിദ്യാർത്ഥികളുടെ സ്വകാര്യതയെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും ബാധിക്കുമോ എന്ന ചോദ്യം ഉയരുന്നുണ്ട്.

പുതിയ നടപടികൾ ട്രംപ് ഭരണകൂടം കുടിയേറ്റ സുരക്ഷ കർശനമാക്കുന്നതിന്റെ ഭാഗമായാണ്. എന്നിരുന്നാലും, ഈ നീക്കം ഭരണഘടനാപരമായ അവകാശങ്ങളെ ലംഘിക്കുന്നുണ്ടോ എന്നുള്ള ചർച്ചകളും സജീവമാണ്. ജെ-1 വിസക്കാർക്കും വിദേശ വിദ്യാർത്ഥികളുടെ എണ്ണം 15% ൽ താഴെയുള്ള കോളേജുകളിലേക്ക് പോകുന്ന വിദ്യാർത്ഥികൾക്കും മുൻഗണന ലഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

Up